പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കഞ്ഞിപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ഗ്രാമപഞ്ചായത്ത് മെമ്പർ ഖെെറുന്നിസ റഹീം, പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, ഗഫൂർ ഇയ്യാട്, സലിം പുല്ലടി, റാഷി താമരശ്ശേരി, ഡോ. സിപി ബിന്ദു എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് സ്വാഗതവും എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
EDUCATION