നരിക്കുനി: കാരുകുളങ്ങര പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ വിഷയാവതരണം നടത്തി.
നരിക്കുനി ഗ്രാമപഞ്ചായത്തിലെ കാരുകുളങ്ങരയിലെയും സമീപ പ്രദേശങ്ങളിലെയും സാംസ്കാരികം, വിദ്യാഭ്യാസം, ജീവ കാരുണ്യം മേഖലകളിൽ നിറസാന്നിധ്യമാണ് പ്രവാസി അസോസിയേഷൻ. പ്രസിഡന്റ് കെ സി ഷംനാസ് അധ്യക്ഷത വഹിച്ചു. ഒ പി മുഹമ്മദ് ഷമീം, കെ നിസാർ എന്നിവർ സംസാരിച്ചു.
ഒ പി മജീദ് സ്വാഗതവും വി സി ശരീഫ് വിസി നന്ദിയും പറഞ്ഞു.
Tags:
NARIKKUNI