നരിക്കുനി : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ലഹരി മുക്ത കേരളം ക്യാമ്പയ്ൻ്റ ഭാഗമായി ജി.എച്ച്.എസ്.എസ് നരിക്കുനിയിലെ അധ്യാപകർക്കായി ചേളന്നൂർ ബി.ആർ.സി പരിവർത്തന പരിപാടി സംഘടിപ്പിച്ചു. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് 54 അധ്യാപകർ പങ്കെടുത്തു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. സലിം ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക കെ.കെ. ആസ്യ അധ്യക്ഷത വഹിച്ചു. അരുൺകുമാർ ,അഞ്ജുഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ക്ലാസെടുത്തു. സ്കൂൾ ജാഗ്രത സമിതി കൺവീനർ സനിത ആശംസയർപ്പിച്ചു
പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ സ്വാഗതവും ബി.ആർ.സി ട്രൈയ്നർ പ്രീതകുമാരി നന്ദിയും പറഞ്ഞു
Tags:
NARIKKUNI