കൊടുവളളി : പരീക്ഷയിൽ ഉന്നത വിജയം നേടിയാൽ വിനോദ പഠന യാത്ര സംഘടിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റി വലിയ പറമ്പ എ.എം.യു.പി സ്കൂൾ അധ്യാപകർ ശ്രദ്ദേയരായി.
കഴിഞ്ഞ വർഷങ്ങളിൽ LSS സ്കോളർഷിപ്പ് നേടുന്ന കുട്ടികൾക്ക് പഠനയാത സംഘടിപ്പിക്കുമെന്ന് പരിക്ഷാ പരിശീലന വേളയിൽ ഉറപ്പ് നൽകിയിരുന്നു. LSS നേടിയ കുട്ടികളെയും കൊണ്ട് ഇന്നലെ തലശ്ശേരി കോട്ട, മുഴുപ്പിലങ്ങാട്, പറശ്ശിനി മുത്തപ്പൻ ക്ഷേത്രം, പാമ്പ് വളർത്ത് കേന്ദ്രം, അറക്കൽ മ്യൂസിയം, വിസ്മയ വാട്ടർ തീം പാർക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് പഠന യാത്ര സംഘടിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചിലവുകളും അധ്യാപകരും മാനേജ്മെന്റും വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി. നസറി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ MP അബ്ദുറഹിമാൻ , വി പി റാഫി , ആർ.കെ സിയ ഉൽ റഹ്മാൻ, കെ.എ. ആരിഫ്, അഷ്കർ പി.പി, ശരീഫ കെ.പി , എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION