പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് പൂപ്പൊയില്‍ സുന്നികുടുംബം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന "മെഹ്ഫിലെ റബീഅ് " കാമ്പയിൻ വിജയിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനം . വൈവിധ്യമാർന്ന പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി നടത്താനും ധാരണയായി.
എല്ലാ വീടുകളിലും പ്രകീർത്തന സദസ്സുകൾ,വിദ്യാർത്ഥികളുടെ കലാ പരിപാടികൾ,വിളംബര സംഗമം,നബി സ്നേഹ സമ്മേളനം,പൊതുവഴികൾ സൗന്ദര്യ വൽക്കരിക്കൽ,അന്നദാനം തുടങ്ങി സമാപന ദിവസം നടത്തപ്പെടുന്ന സന്ദേശ റാലിയും പൊതു സമ്മേളനവും കാമ്പയിനിന്റെ ഭാഗമായി നടക്കും .
പരിപാടിയുടെ വിജയത്തിനായി കെ കെ മൊയ്‌ദീൻ കുഞ്ഞി ഫൈസി ,കെ പി മുഹമ്മദലി മുസ്‌ലിയാർ ,പി പി ഉസ്മാൻ ഹാജി (രക്ഷാധികാരികൾ )കെ .കെ .മുഹമ്മദ് (ചെയർമാൻ ),പി .മുജീബ് , മുനീർ പി .പി (വൈ . ചെയർമാൻ ) പി .സാജിദ് .(കൺവീനർ) ,അമീർ കെ പി , അംജദ് .പി (ജോ . കൺവീനർ )റാഫി .സി. ട്രെഷറർ , തുടങ്ങിയവർ ഭാരവാഹികളായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു .
ഇത് സംബന്ധമായി ചേർന്ന യോഗം കെ കെ മൊയ്‌ദീൻ കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ നൗഫൽ മങ്ങാട് ഉത്ഘാടനം ചെയ്‌തു . ജാഫർ സഖാഫി വിഷയാവതരണം നടത്തി .
കെ പി മുഹമ്മദലി മുസ്‌ലിയാർ , സകരിയ്യ സൈനി , ഷഫീഖ് അഹ്‌സനി , ജാഫർ മങ്ങാട് തുടങ്ങിയവർ സംസാരിച്ചു.കെ.കെ.മുഹമ്മദ് സ്വാഗതവും, റാഫി.സി നന്ദിയും പറഞ്ഞു.
0 Comments