Trending

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയെ കാണാതായിട്ട് 8ദിവസം:കണ്ണീരോടെ മാതാപിതാക്കൾ

എട്ടാം ദിവസവും കണ്ണുനീരോടെ മാതാപിതാക്കൾ. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴയിൽ വാടകക്ക് താമസക്കാരായ മൈലള്ളമ്പാറ സ്വദേശികളായ കടപ്രയിൽ ബേബികുര്യന്റെയും, സിന്ധുവിന്റെയും മകൻ സ്റ്റെബിൻബേബി കുര്യൻ ഈങ്ങാപ്പുഴ എംജിഎം ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി പതിവുപോലെ ട്യൂഷനു പോകുകയാണെന്നും പറഞ്ഞു രാവിലെ 7മണിക്ക് വീട്ടിൽനിന്നും പോയതാണ്.

കുട്ടിയെക്കുറിച്ച് എട്ടാം ദിവസവും ഒരറിവും കിട്ടാതെ പോലീസും, നാട്ടുകാരും, വീട്ടുകാരും വിഷമിക്കുമ്പോൾ എന്തെങ്കിലും വിവരം കിട്ടുന്നവർ ഉടൻ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

9497987191
0495-2222240

Previous Post Next Post
3/TECH/col-right