Latest

6/recent/ticker-posts

Header Ads Widget

ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

പൂനൂർ: കാന്തപുരം ജി എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 'ബാല്യകാല സ്മൃതികൾ' എന്ന പേരിൽ പൂർവ വിദ്യാർത്ഥി സംഗമം നടന്നു. നാല് തലമുറയിൽ പെട്ട പൂർവ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത് അപൂർവമായ കാഴ്ചയായിരുന്നു. വിദ്യാലയത്തിലെ പൂർവാധ്യാപകരെ ചടങ്ങിൽ വച്ച് പൊന്നാടയണിച്ച് ആദരിച്ചു.

പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയ അനുഭവങ്ങൾ പങ്കുവെക്കുകയും സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന വിദ്യാലയത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.ഉച്ചഭക്ഷണത്തിന് ശേഷം പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. പൂർവ വിദ്യാർത്ഥിയും ഗായകനുമായ കളത്തിൽ അബൂബക്കറും (അബുക്കായ്), യുവഗായകൻ ജവാദ് കാന്തപുരവും നേതൃത്വം നൽകി. 

പി.ടി.എ പ്രസിഡൻറ് നവാസ് മേപ്പാടിന്റെ അധ്യക്ഷതയിൽ  ബാലുശ്ശേരി എ.ഇ.ഒ. ശ്യാംജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ ആനിസ ചക്കിട്ടക്കണ്ടി, അഹമ്മദ് കുട്ടി ഉണ്ണികുളം, അജിത് കുമാർ, രവീന്ദ്രൻ മാസ്റ്റർ, കണാരു, റഫീഖ് എൻ.എച്ച്, ജാബിദ് കാന്തപുരം,ലിപിൻ ചന്ദ്രൻ, ജദീറ.സി എന്നിവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും,പിടിഎ വൈസ് പ്രസിഡണ്ട് അഷറഫ് എം നന്ദിയും പറഞ്ഞു.

Post a Comment

0 Comments