Trending

താമരശ്ശേരി ചാലക്കരയിൽ വാഹനാപകടം:രണ്ട് യുവാക്കൾ മരണപ്പെട്ടു.

താമരശ്ശേരി:സംസ്ഥാന പാതയിൽ  ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു  യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു.

താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിൻ്റെ മകൻ യഥു കൃഷ്ണ (19), കുടുക്കിൽ ഉമ്മരം കാരക്കുന്നുമ്മൽ  വാടകക്ക് താമസിക്കും രഘുവിൻ്റെ മകൻ പൗലോസ് (19) എന്നിവരാണ് മരണപ്പെട്ടത്.

കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന അജ്ഞയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്. റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് ദേഹത്ത് കയറിയത്.

മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

യദുവിന്റെ മാതാവ് സവിത . സഹോദരി : ഗീതു കൃഷ്ണ.

 പൗലോസിന്റെ മാതാവ് : മേരി . സഹോദരങ്ങൾ : ശ്യാം , അൽഫോൺസ , കാതറിൻ , തെരേസ , മെരിയ.
Previous Post Next Post
3/TECH/col-right