നരിക്കുനി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വളർത്തു നായകൾക്കും വാക്‌സിനേഷൻ നടത്തുന്നു.ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന വളർത്തുനായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് സെപ്റ്റംബർ13,14,15 തിയ്യതികളിലായി നരിക്കുനി വെറ്ററിനറി ഡിസ്‌പെൻസറിയിൽ വച്ചു നടത്തുന്നു.
നിലവിൽ വാക്‌സിൻ ചെയ്യാത്ത എല്ലാ വളർത്തുനായകളെയും പ്രസ്തുത ക്യാമ്പിൽ കൊണ്ടുവന്നു കുത്തിവയ്പ്പ് എടുക്കേണ്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു.(ഒരു വർഷത്തിനുള്ളിൽ വാക്‌സിൻ എടുത്തവയെ കൊണ്ടു പോകേണ്ടതില്ല.)
നായക്ക് ചുരുങ്ങിയത് രണ്ടര മാസം പ്രായം ഉണ്ടായിരിക്കണം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാക്‌സിൻ എടുക്കുന്ന അന്ന് തന്നെ വിതരണം ചെയ്യുന്നതാണ്. കുത്തിവയ്പ്പുകൾക്ക് 30 രൂപ ഒടുക്കേണ്ടതാണ്.
സമയം രാവിലെ 10 മുതൽ 12.30 മണി വരെ .
Tags:
NARIKKUNI