Latest

6/recent/ticker-posts

Header Ads Widget

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ: ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 8

അടുത്ത ദിവസം ആരതി പതിവുപോലെ കുളിച്ചു വൃത്തിയായി. വസ്ത്രങ്ങളണിഞ് അമ്മ പൊതിഞ്ഞു കൊടുത്ത ഭക്ഷണപ്പൊതി പുസ്തകക്കെട്ടുകളുടെ ബാഗിൽ വെച്ച് പോവുകയാണ്. എങ്ങോട്ടായിരുന്നു അവൾ പോയത് എന്നറിയാൻ തലേനാൾ തന്നെ ജയചന്ദ്രൻ സാർ ഏതാനും പേരെ ഏർപ്പെടുത്തിയിരുന്നു. സ്കൂളിൽ പോകും വഴി ശരണിൻ്റെ വീട്ടിലൊന്നു കയറട്ടെ എന്ന് അവൾ കരുതി. ആദ്യം ചെന്നത് അവൻ്റെ അടുത്തേക്കാണ്. 
ആ നീക്കം നിരീക്ഷിച്ച സംഘം അധ്യാപകന് വിവരം നൽകി.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന ശരണിൻ്റെ വീട്ടിലേക്ക് അവൻ്റെ ക്ലാസ് ടീച്ചേഴ്സുമായി ആ അധ്യാപകൻ പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ വിവരമറിഞ്ഞ് വലിയൊരു സംഘം തന്നെ വീടിന് സമീപത്ത് ഉണ്ടായിരുന്നു. രണ്ടു പേർ ബൈക്കിലെത്തി അവരോട് ചോദിച്ചു. എങ്ങോട്ടാണ്?
"ശരണിൻ്റെ വീട്ടിലേക്ക് " : ജയചന്ദ്രൻ സർ പറത്തു.
"സർ ഒന്നിങ്ങു വാ "
ആ അധ്യാപകൻ പുറത്തിറങ്ങി. ഇരുവരോടും സ്വകാര്യഭാഷണം നടത്തി.

ശരണിൻ്റെ വീട്ടിൽ പ്രവേശിച്ചാൽ നടക്കാൻ പോകുന്ന സംഗതികളെക്കുറിച്ച് ഏറെക്കുറെയൊരു ചിത്രം അധ്യാപകന് കിട്ടി.അദ്ദേഹം പോയ പോലെ തിരിച്ചു പോന്നു. സഹപ്രവർത്തകരുമായി രണ്ടു പേർ പങ്കുവെച്ച വിവരങ്ങൾ ഇങ്ങനെ.

സർ,
ഞങ്ങൾ ശരണിൻ്റെ സുഹൃത്തുക്കളാണ്. ഇവിടെ മറ്റു ധാരാളം പേർ എത്തിയിട്ടുണ്ട്. നിങ്ങളുടെ വരവ് ഇവിടെ അറിഞ്ഞിട്ടുണ്ട്. സ്കൂളിൽ നിങ്ങൾക്ക് എന്തുമാകാം. ഇവിടെ വേണ്ട സർ. ഞങ്ങളെ ശല്യം ചെയ്താൽ കൈകാലുകൾ വെട്ടിയെടുക്കും.പിന്നെ, പൊലീസിലെ ഉന്നതരും രാഷ്ട്രീയ നേതൃത്വവും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് കരുതേണ്ട. പണത്തിന് മീതെ മറ്റൊന്നുമില്ല സർ, നല്ല നിലയിൽ പറയുന്നു. ഇപ്പോഴത്തെ വരവ് നല്ലതിനല്ല.ജയചന്ദ്രൻ തൽക്കാലം സുഹൃത്തുക്കൾക്കൊപ്പം തിരിച്ചുപോയി. 

ഭാഗ്യത്തിന് ആരതി പിറകെ സ്കൂളിലെത്തി. അവളെ ഓഫീസിലേക്ക് വിളിപ്പിച്ചു. ധാരാളം സമയം സൗഹൃദ ക്ലബ് ഇൻ ചാർജ് അവളുമായി സംസാരിച്ചു.ടീച്ചർക്ക് മുന്നിൽ ആരതി സത്യസന്ധമായി മനസ് തുറന്നു. ശരൺ ഇപ്പോൾ വലിയ സമ്പത്തിന് ഉടമയാണ്; ബൈക്ക്, ബുള്ളറ്റ്, ഇലക്ട്രിക് സൈക്കിൾ, ടാബ്, ഐഫോൺ, കാർ എല്ലാമുണ്ട് വീട്ടിൽ... അവന് തിരക്കോട് തിരക്കാണ്. അവൻ ആരതി മുഖേന പലർക്കും പൊതികൾ എത്തിച്ചു കൊടുക്കുന്നുണ്ട്.ആരതിക്ക് ശരണിൻ്റെ വക ഫാൻസിക്കടയിൽ നിന്ന് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാം.

പകരം ശരണിൻ്റെ കമ്പനിയായി പാർക്കുകളിലും മറ്റും യാത്ര ചെയ്യുക, ആഢംബര ജീവിതം നയിക്കുക എന്നിവ അവളുടെ ഹോബിയായിരിക്കുന്നു. കർണാഭരണങ്ങളും മൂക്കുത്തിയും മാലകളും അവൾക്ക് ഹരം പകർന്നു. ഇപ്പോഴവൾക്ക് ധാരാളം കൂട്ടുകാരികളുണ്ട്. വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും ധാരാളം ഫോളോവേഴ്സ് ഉണ്ട്. 
കൗൺസലിങ് നടത്തിയ ടീച്ചർ പകച്ചുപോയത് ഇതിലൊന്നുമില്ല. ശരണുമായി നിരവധി തവണ നടത്തിയ ബന്ധങ്ങളാണ്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ തോരാത്ത കണ്ണുനീർ പേമാരിയായി പെയ്തിറങ്ങി.

അവൾ പറഞ്ഞത് പലതും എഴുതാനാകില്ല. പക്ഷേ, ഇവളുടെ പല കൂട്ടുകാരികളെയും ശരണും സംഘവും ഇതിനകം വലവീശിക്കഴിഞ്ഞിരുന്നു.
വിദ്യാലയത്തിലേക്കുള്ള വഴി മധ്യെ അവരിൽ പലരും ആഫാൻസി ക്കടയിലെ പലരുടെയും നോട്ടപ്പുള്ളികളായിത്തീർന്നു...

(തുടരും)

Post a Comment

0 Comments