Trending

പൂനൂര്‍ പുഴയിലൂടെ അജ്ഞാത മൃതദേഹം ഒഴുകുന്നതായി അഭ്യൂഹം;നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു

കൊടുവള്ളി: വാവാട് എരഞ്ഞോണയില്‍ പൂനൂര്‍ പുഴയിലൂടെ അജ്ഞാത മൃതദേഹം ഒഴുകുന്നതായി അഭ്യൂഹം.രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് മൃതദേഹം എന്ന് തോന്നിക്കുന്ന വസ്തുവിനെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.

ഇതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.മൃതദേഹം കണ്ടവര്‍ പ്രായമായവരായതിനാല്‍ പെട്ടെന്ന് പുഴയിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല.ഇതിനിടെ ബോഡി പുഴയില്‍ താഴ്ന്നു പോയതായും ഇവര്‍ പറയുന്നു.

നിലവില്‍ മണ്ണില്‍കടവ് ,കാരക്കാട് ഭാഗങ്ങളില്‍ ഉള്ളവര്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.പോലീസും തിരച്ചില്‍ നടക്കുന്ന സ്ഥലത്തെത്തിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right