Trending

ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് സൗജന്യമായി ഭൂമി വിട്ടു നൽകി ടി.പി.അബ്ദുൽ മജീദ്.

താമരശ്ശേരി: നന്മ കോരങ്ങാടിന്റെ കീഴിൽ തുടങ്ങാനിരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ടി.പി. അബ്ദുൽ മജീദ്  സൗജന്യമായി ഭൂമി വിട്ടു നൽകി. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയോട് ചേർന്ന അരക്കോടിയോളം രൂപ വിലവരുന്ന പത്ത് സെൻറ് സ്ഥലത്തിന്റെ രേഖകൾ  അടുത്ത ദിവസം  നന്മ കോരങ്ങാടിന്റ   പ്രസിഡണ്ട് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾക്ക് കൈമാറും.

പ്രമുഖരായ തൊണ്ടിപറമ്പത്ത് കുടുംബാംഗവും പൗര പ്രമുഖനും സാമൂഹ്യ മത രംഗത്തെ സാനിദ്ധ്യവും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ പങ്കു വഹിച്ചവരുമയ കെട്ടിന്റെഅകായിൽ അബുറഹിമാൻ കുട്ടി ഹാജിയുടെയും, എടവലത്ത് ആയിശ ഹജ്ജുമ്മയുടെയും  ഇളയ പുത്രനായ അദ്ദേഹം
പിതാവിനെപ്പോലെ തന്നെ സാമൂഹിക-സാംസ്കാരിക  ജീവകാരുണ്യ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്.

നാട്ടുകാർക്കിടയിൽ ചെറിയ മോൻ എന്ന പേരിൽ അറിയപ്പെടുന്ന ടി.പി മജീദ് താമരശ്ശേരിയിലെ ബാസിത്ത് മെഡിക്കൽ ഷോപ്പ് ഉടമയാണ്.പനാമ മൊയ്തീൻ ഹാജിയുടെ മകൾ സാബിറ ഭാര്യയും, അബ്ദുൽ ബാസിത്ത്,യാഫിത്ത്, ബിഷർ ഉൽ ഹാഫി, മുഹമ്മദ് ദാമിൽഎന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

ശിഹാബ് തങ്ങൾ സോഷ്യൽ വെൽഫയർ സ്കീമിലെ ഡയാലിസിസ് കേന്ദ്രത്തിന് ഭൂമി ലഭിച്ചതോടെ മുസ്ലിംലീഗിന്റെ സമുന്നതരായ നേതാക്കളടക്കം പങ്കെടുക്കുന്ന  ശിലാസ്ഥാപകർമ്മം വിപുലമായി വൈകാതെ സംഘടിപ്പിക്കുമെന്നും, പദ്ധതി പൂർത്തീകരണത്തിന് സുമനസ്സുകളുടെ സഹായം  അഭ്യർത്ഥിക്കുകയാണെന്നും  പ്രസിഡണ്ട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, വർക്കിംഗ് പ്രസി. സയ്യിദ് കോയ തങ്ങൾ, ജ.സെക്രട്ടറി അഷ്റഫ് കോരങ്ങാട് മറ്റ് കമ്മറ്റി ഭാരവാഹികളും പറഞ്ഞു.
Previous Post Next Post
3/TECH/col-right