Trending

അരങ്ങ് സാംസ്കാരിക സംഗമവും,പാട്ടരങ്ങും സംഘടിപ്പിച്ചു.

കൊടുവള്ളി: അരങ്ങ് കലാസാംസ്കാരിക വേദി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച അരങ്ങോണം - 2022 ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാംസ്കാരിക സംഗമവും കുടുംബ സംഗമവും പാട്ടരങ്ങും നടന്നു.കൊടുവള്ളിയിൽ ഉത്രാടദിനത്തിൽ ജനകീയമായി സ്നേഹ പൂക്കളം തീർത്തു. മത സാമൂഹിക സാംസ്കാകാരിക രംഗത്തുള്ളവർ പങ്കാളികളായി.

വൈകീട്ട് നടന്ന സാംസ്കാരിക സംഗമവും അരങ്ങ് പ്രവർത്തകരുടെ കുടുംബസംഗമവും മുൻ എം.എൽ.എ കാരാട്ട് റസാഖ്ഉദ്ഘാടനം ചെയ്തു. മൈജി വേൾഡ് ചെയർമാൻ എ.കെ.ഷാജി മുഖ്യാതിഥിയായി. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് നഗരസഭയിലെ 70 വയസ്സിന് മുകളിലുള്ളവർക്ക് ഓണപ്പുടവ സമ്മാനിച്ചു.മൈജി വേൾഡ് ചെയർമാൻ എ.കെ.ഷാജിയെ കാരാട്ട് റസാഖ് സ്നേഹോപഹാരം നൽകി ആദരിച്ചു.അരങ്ങ്ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു.

 അവശകലാകാരൻമാരെ സഹായിക്കുന്നതിന് അരങ്ങ് തുടക്കം കുറിച്ച സഹായഹസ്തം പദ്ധതി എ.കെ.ഷാജി തുക അരങ്ങ് ഭാരവാഹികളായ കെ.കെ.അലി, അഷ്റഫ് വാവാട് എന്നിവർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

ഗാന രചയീതാക്കളായ പക്കർ പന്നൂർ,ബാപ്പുവാവാട്, പി.ടി.അസ്സയിൻ കുട്ടി, കെ.അസ്സയിൻ, ടി.പി.മജീദ്, സി.സകരിയ്യ എളേറ്റിൽ, എം.പി.അബ്ദുറഹിമാൻ, പി ടി.അഹമ്മദ്, ഇ.സി.മുഹമ്മദ്, കെ.ടി.അബ്ദുറഹിമാൻ സംസാരിച്ചു.കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ട്രഷറർ ടി.പി.അബ്ദുർ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ഗായകരായ കണ്ണൂർ മമ്മാലി, തീർത്ഥ സുരേഷ്, ഹസീബ് നിലമ്പൂർ, ഹസീന കൂട്ടായി എന്നിവരുടെ നേതൃത്വത്തിൽ പാട്ടരങ്ങും നടന്നു.ഓണാഘോഷത്തിൻ്റെ ഭാഗമായി താമരശ്ശേരി താലൂക്ക്  ആശുപത്രിയിലെ 400 രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഓണസദ്യ നൽകി.

ആശുപത്രി പരിസരത്ത് നടന്ന സൗഹൃദ സംഗമത്തിൽ അരങ്ങ് ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.അബ്ബാസ്, ഡോ.കൃഷണനുണ്ണി, ഡോ.ജെമിൻ, ഡോ.സക്കീർ ഹുസൈൻ, ഡോ. ഷീബ, ഡോ. ഹെവൻസി, എച്ച്.ഐ സുരേഷ്, ഗാനരചയിതാവ് ബാപ്പുവാവാട്, ടി.പി.അബ്ദുൽമജീദ് മാസ്റ്റർ, അഷ്റഫ് വാവാട് സംസാരിച്ചു.



Previous Post Next Post
3/TECH/col-right