Trending

താമരശ്ശേരി താലുക്ക് ആശുപത്രിയിലെ രോഗികൾക്ക് ഓണസദ്യയും സൗഹൃദ സംഗമവും

താമരശ്ശേരി:  അരങ്ങ് കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൻ താമരശ്ശേരി താലുക്ക് ആശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കുംജീവനക്കാർക്കും ഓണസദ്യ നൽകി.അരങ്ങിൻ്റെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷ പരിപാടികൾ  'അരങ്ങോണം - 2022' ൻ്റെ ഭാഗമായാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ 400 പേർക്ക് ഓണസദ്യ നൽകിയത്.

ആശുപത്രി പരിസരത്ത് നടന്ന സൗഹൃദ സംഗമത്തിൽ അരങ്ങ് ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.അബ്ബാസ്, ഡോ.കൃഷണനുണ്ണി, ഡോ.ജെമിൻ, ഡോ.സക്കീർ ഹുസൈൻ, ഡോ. ഷീബ, ഡോ. ഹെവൻസി, എച്ച്.ഐ സുരേഷ്, ഗാനരചയിതാവ് ബാപ്പുവാവാട്, ടി.പി.അബ്ദുൽമജീദ് മാസ്റ്റർ, അഷ്റഫ് വാവാട് സംസാരിച്ചു.സാമുഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും അരങ്ങിൻ്റെ പ്രവർത്തകരും കുടുംബങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

ബുധനാഴ്ച്ച രാവിലെ ഒൻപത് മണിക്ക് കൊടുവള്ളിയിൽ സമൂഹ സ്നേഹ പൂക്കളം തീർക്കും.വൈകീട്ട് നാല് മണിക്ക് കൊടുവള്ളി സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സാംസ്കാരിക സംഗമവും അരങ്ങ് പ്രവർത്തകരുടെ കുടുംബസംഗമവും നടക്കും.മുൻ എം.എൽ.എ കാരാട്ട് റസാഖ്ഉദ്ഘാടനം ചെയ്യും. മൈജി വേൾഡ് ചെയർമാൻ എ.കെ.ഷാജി മുഖ്യാതിഥിയാവും.ചടങ്ങിൽവെച്ച് 70 വയസ്സിന് മുകളിലുള്ള 25 പേർക്ക് ഓണപ്പുടവ സമ്മാനിക്കും. കലാ-സാമുഹിക - സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.വൈകീട്ട് ആറ് മണിക്ക് ഗാനവിരുന്നും നടക്കും.
Previous Post Next Post
3/TECH/col-right