Trending

ട്രയംഫ് ട്യൂഷനിൽ അവാർഡ് ദാനവും ഓണാഘോഷവും സംഘടിപ്പിച്ചു.

പരപ്പൻപൊയിൽ :പരപ്പൻപൊയിൽ ട്രയംഫ് ട്യൂഷൻ സെന്റെറിൽ അവാർഡ് ദാനവും ഓണാഘോഷവും സംഘടിപ്പിച്ചു.കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ 10,9,8 എ പ്ലസ്സുകൾ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ശേഷം ‘E-ഓണം തകർത്തോണം 2022’ വിവിധ പരിപാടികളോടെ വർണ്ണ  ശബളമായി ആഘോഷിക്കുകയും ചെയ്തു.

പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡ് ജേതാവുമായ അസീം വെളിമണ്ണ പരിപാടി ഉദ്ഘാടനം ചെയ്തു.ട്രയംഫ് ഡയറക്ടർ സെയ്ത് വി.കെ അദ്ധ്യക്ഷത വഹിച്ചു.ആസിമിന്റെ പിതാവ് മുഹമ്മദ് ഷെറീഫ്,അധ്യാപകരായ അശ്വിൻ,ഷുഹൈബ് കൊടുവള്ളി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

ചടങ്ങിൽ അഷ്റഫ് മാണിക്കോത്ത് സ്വാഗതവും, നിസാർ എം.സി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right