പൂനൂർ: പൂനൂർ ഗാഥ കോളേജ് 41-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അധ്യാപക ദിനത്തിൽ പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിൽ സേവനം ചെയ്ത് വിരമിച്ച 41 മുതിർന്ന അധ്യാപകരെ ആദരിച്ചു. കോളേജിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരേ
യും ആദരിച്ചു.
നജീബ് കാന്തപുരം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.നിസ്വാർത്ഥ സേവനത്തിലൂടെ വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശനം നൽകിയ ഗുരുനാഥന്മാരെ ആദരിക്കുന്നതും , അനുഭവങ്ങൾ പങ്കുവെക്കുന്നതും പുതു തലമുറയിൽപ്പെട്ടവർക്ക് നവ്യാനുഭവം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിയുടെ നട്ടെല്ലായി പ്രവർത്തിച്ച പഴയ തലമുറയിലെ ഗുരുക്കന്മാരുടെ സേവനം പുതു തലമുറയിൽപ്പെട്ടവരെ ഓർമ്മപ്പെടുത്തുന്നത് സമൂഹത്തിന് പുതിയ ദിശാബോധം നൽകുമെന്ന് എം.എൽ.എ പറഞ്ഞു.വിദ്യാഭ്യാസ പുരോഗതിയുടെ ചാലകശക്തികളായി സേവനമനുഷ്ഠിച്ച ഗുരുക്കന്മാരെ ജീവിത സായാഹ്നത്തിൽ ആദരിക്കുന്നത് സമൂഹത്തെ ആദരിക്കുന്നതിന് തുല്യമാണ്.
വൈസ് പ്രിൻസിപ്പാൾ വി. റജി അധ്യക്ഷത വഹിച്ചു.എം.എൽ.എ നജീബ് കാന്തപുരത്തെ പ്രിൻസിപ്പാൾ യു.കെ. ബാവ മാസ്റ്റർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി സ്വീകരിച്ചു.വിവിധ സ്കൂളുകളിൽ ദീർഘകാല സേവനം ചെയ്ത് വിരമിച്ച 41 അധ്യാപകരെ നജീബ് കാന്തപുരം പൊന്നാട അണിയിച്ച്, ഉപഹാരം നൽകി ആദരിച്ചു.
പ്രസ്സോ ടീം നിർമ്മിച്ച ഗാഥയുടെ ചരിത്ര , സമകാലിക വീഡിയോ നജീബ് പ്രകാശനം ചെയ്തു.
ഗിന്നസ് റിക്കാർഡ് കരസ്ഥമാക്കിയ പൂർവ്വവിദ്യാർത്ഥി ഷമീർ വട്ടക്കണ്ടിയെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ്
പൊന്നാട അണിയിച്ച്, ഉപഹാരം നൽകി ആദരിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം സി.പി. കരീം, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. കൗസർ , ടി.സി. രമേശൻ, നാസർ എകരൂ ൽ , ബബീഷ് ഉണ്ണികുളം, എം.കെ. അബ്ദുറഹിമാൻ ,ഷാജി മയൂര, വി.പി.അബ്ദുൾ ജബ്ബാർ, എ.കെ. മൊയ്തീൻ, സി.പി.മുഹമ്മത്, മുജീബ് പൂനൂർ പ്രസംഗിച്ചു.
സ്റ്റാഫ് സെക്രടറി ഗിരീഷ് തേവള്ളി സ്വാഗതവും ബാബു കണ്ണോറ നന്ദിയും പറഞ്ഞു.
Tags:
EDUCATION