എളേറ്റിൽ :അധ്യാപക ദിനത്തിൽ മാസ്റ്റേഴ്‌സ് മീറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ അധ്യാപികയെ ആദരിച്ചു.
കണ്ണൂരിൽ വച്ച് നടന്ന മാസ്റ്റേഴ്സ് മൺസൂൺ മീറ്റിൽ 5 കിലോമീറ്റർ നടത്തത്തിൽ വെള്ളി മെഡലും 400 മീറ്റർ നടത്തത്തിൽ വെങ്കല മെഡലും നേടിയ എളേറ്റിൽ ജി എം യു .പി. സ്കൂളിലെ കായിക അധ്യാപിക സിമ്മിലി നീഷിനെയാണ് ആദരിച്ചത്.
മുൻ ഹെഡ്മാസ്റ്റർ എം അബ്ദുൽ ഷുക്കൂർ ഉപഹാരം നൽകി.ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ പിടിഎ പ്രസിഡണ്ട് റജ് ന കുറുക്കാംപൊയിൽ, എം പിടിഎ പ്രസിഡണ്ട് പ്രജിത,എം ടി അബ്ദുൽ സലിം,എം സുജാത, എൻ പി മുഹമ്മദ് എന്നിവർ സംസാരിച്ചു
Tags:
EDUCATION