എളേറ്റില്‍ : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് എളേറ്റില്‍ ഫോക്കസില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു . ഫോക്കസിന്‍റെ തുടക്കം മുതല്‍ ചരിത്ര വിഭാഗം മേധാവിയായി സേവനം ചെയ്യുന്ന സീനിയര്‍ അധ്യാപിക ജയശ്രീ ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഡയരക്ടര്‍ നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ അന്‍സാര്‍ മാസ്റ്റര്‍ താമരശ്ശേരി ഉദ്ഘാടനം ചെയ്തു.ദീര്‍ഘ കാലത്തെ അധ്യാപന അനുഭവങ്ങള്‍ ജയശ്രീ ടീച്ചര്‍ വിദ്യാര്‍ത്ഥികളുമായി പങ്ക് വെച്ചു.
റിസ , ആയിശ നിദ , ആയിശ റിഫ എന്നിവര്‍ സംസാരിച്ചു.
Tags:
EDUCATION