Trending

അരങ്ങ് :ഓണാഘോഷവും,സാംസ്കാരിക സംഗമവും

കൊടുവള്ളി: അരങ്ങ് കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ  അരങ്ങോണം - 2022 സെപ്തംബം 6 ചൊവ്വ,7 ബുധൻ ദിവസങ്ങളിൽ  താമരശ്ശേരിയിലും, കൊടുവള്ളിയിലുമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആറിന് ചൊവ്വാഴ്ച്ച താമരശ്ശേരി താലൂക്ക്  ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഓണസദ്യ നൽകും.

ഒന്നാം ഓണ നാളായ ഏഴിന് ബുധനാഴ്ച്ച രാവിലെ ഒൻപത് മണിക്ക് കൊടുവള്ളിയിൽ സമൂഹ സ്നേഹ പൂക്കളം തീർക്കും.വൈകീട്ട് നാല് മണിക്ക് കൊടുവള്ളി സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സാംസ്കാരിക സംഗമവും അരങ്ങ് പ്രവർത്തകരുടെ കുടുംബസംഗമവും നടക്കും.മുൻ എം.എൽ.എ കാരാട്ട് റസാഖ്ഉദ്ഘാടനം ചെയ്യും. മൈജി വേൾഡ് ചെയർമാൻഎ.കെ.ഷാജി മുഖ്യാതിഥിയാവും.

ചടങ്ങിൽ വെച്ച് 70 വയസ്സിന് മുകളിലുള്ള 25 പേർക്ക് ഓണപ്പുടവ സമ്മാനിക്കും. കലാ-സാമുഹിക - സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.വൈകീട്ട് ആറ് മണിക്ക് ഗായകരായ കണ്ണുർമ്മാലി, തീർത്ഥ സുരേഷ്, ഹസീബ് നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്നും നടക്കും.

അവശ കലാകാരൻമാരെ സഹായിക്കുന്നതിന് അരങ്ങ് തുടക്കം കുറിച്ച സഹായഹസ്തം പദ്ധതിയിൽ സിനിമ സീരയൽ - നാടക നടനും സംവിധായകനുമായിരുന്ന അന്തരിച്ച ബാബുരാജ് വാഴപ്പിള്ളിയുടെ കുടുംബത്തിന് കൈമാറി തുടക്കം കുറിച്ചതായും ഭാരവാഹികൾ പറഞ്ഞു. കൊടുവള്ളിമണ്ഡലത്തിലെ കലാ സാംസ്കാരിക മേഖലക്ക് ഉണർവേകുന്ന പ്രവർത്തനപദധതികൾആവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും ഭാരവാഹികൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ  ചെയർമാൻ കെ.കെ.അലി കിഴക്കോത്ത്. പക്കർ പക്കർ പന്നൂർ,ട്രഷറർ ടി.പി.എ മജീദ്, എ.കെ.അഷ്റഫ് ആശാരിക്കൽ, ഇ.സി.മുഹമ്മദ്, കലാം വാടിക്കൽ, ഹസ്സൻ കച്ചേരിമുക്ക് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right