എളേറ്റിൽ : കിഴക്കോത്ത് പഞ്ചായത്ത് സുപ്രഭാതം റീഡേഴ്സ് ഫോറം സംഘടിപ്പിക്കുന്ന അവാർഡ് ദാനവും അനുമോദന ചടങ്ങും ഇന്ന് നടക്കും. എളേറ്റിൽ ഈസ്റ്റ് സെറായി റിസോട്ടിൽ വൈകുന്നേരം 3.30 ന് ചടങ്ങ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ മുഖ്യ പ്രഭാഷണം നടത്തും.
സുപ്രഭാതം വിഷനറി അവാർഡ് നേടിയ നജീബ് കാന്തപുരം എം.എൽ.എക്ക് എം.കെ രാഘവൻ എം.പി ഉപഹാരം നൽകും . മദ്രസ പൊതു പരീക്ഷ ടോപ്പ് പ്ലസ് വിജയികൾക്ക് കെ.കെ ഇബ്രാഹീം മുസ് ലിയാരും പ്ലസ്ടു ഫുൾ എ പ്ലസ് നേടിയവർക്ക് എം.കെ മുനീർ എം.എൽ.എയും എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികൾക്ക് അഡ്വ: പി.ടി.എ റഹീം എം.എൽ.എയും ഉപഹാരം നൽകും.
എം .ജെ ഹയർ സെക്കന്ററി സ്കൂൾ പ്രഥമ പ്രധാന അധ്യാപകൻ എ.കെ. മൊയ്തീൻ മാസ്റ്റർ, സമസ്ത മാതൃകാ അധ്യാപക ജേതാവ് കെ.കെ ഇബ്രാഹീം മുസ് ലിയാർ എന്നിവർക്ക് സുപ്രഭാതം മാനേജിങ്ങ് എഡിറ്റർ ടി.പി ചെറൂപ്പ ഉപഹാരം നൽകും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ടി ഫസലുറഹ്മാൻ (എക്സോർ സറാമിക് സ്റ്റുഡിയോ, കൊടുവള്ളി ) , ഷാഹിദ് എളേറ്റിൽ ,( എം.ജെ ഹയർ സെക്കന്ററി സ്കൂൾ ) പി.ടി അബ്ദുൽ ഗഫൂർ കത്തറമ്മൽ, എളേറ്റിൽ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയരക്ടർ എൻ.കെ അബ്‌ദുൽ സലീം, കെ.കെ .എച്ച് അബ്ദുറഹിമാൻ കുട്ടി ഹാജി, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ആഷിഖ് റഹ്മാൻ കച്ചേരി മുക്ക് എന്നിവർക്ക് അവാർഡ് സമ്മാനിക്കും.
എം.എ റസാഖ് , ഹക്കീം കോയ തങ്ങൾ കാരക്കാട്, അബ്ദുറസാഖ് ബുസ്താനി, സി.ടി ഭരതൻ , സുപ്രഭാതം ബ്യൂറോ ചീഫ് ഇ.പി മുഹമ്മദ്, സബ് എഡിറ്റർമാരായ ഷഫീഖ് പന്നൂര്, ഷമീർ തോട്ടിക്കൽ തുടങ്ങി പ്രമുഖർ സംബന്ധിക്കും.
Tags:
ELETTIL NEWS