Trending

റോബോട്ടിക്സ് പഠിക്കാൻ ഗിഫ്റ്റഡ് ചിൽഡ്രൻ കൂട്ടുകാർ അടൽ ടിങ്കറിങ് ലാബിലെത്തി.

കൊടുവള്ളി: താമരശ്ശേരി വിദ്യാഭ്യാസ ജില്ല പ്രതിഭാ പോഷണ പരിപാടിയായ ഗിഫ്റ്റഡ് ചിൽഡ്രൻ ഗ്രൂപ്പിന്റെ അംഗങ്ങൾ റോബോട്ടുകളുടെ നിർമ്മാണവും പ്രവർത്തനവും പഠിക്കുന്നതിനായി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ പ്രായോഗിക പരിശീലനം നേടി. ബേസിക് ഇലക്ട്രോണിക്സ്, മൈക്രോ കൺട്രോളർ, റോബോട്ടിക്സ് അസംബ്ലിംഗ്, റോബോട്ടിക്സ് പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായാണ് പരിശീലനം നേടിയത്.

ലെഗോ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ചാണ് റോബോട്ട് നിർമ്മാണം. തടസ്സങ്ങൾ മറികടന്ന് മുന്നേറുന്ന റോബോട്ടുകളെയാണ് നിർമ്മിച്ചത്. നിത്യജീവിതത്തിൽ പരിചിതമായ വിവിധ സ്വയം പ്രവർത്തന ഉപകരണങ്ങളുടെ രഹസ്യം ഗ്രഹിക്കാൻ അവസരം ലഭിച്ചത് വിദ്യാർഥികൾക്ക് കൗതുകമായി. ഗിഫ്റ്റഡ് ചിൽഡ്രൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കോഡിനേറ്റർ പി ടി സിറാജുദ്ദീൻ, പ്രധാനാധ്യാപിക പി ഗീത, കെ ഫിർദൗസ് ബാനു, കെ കെ മുഹമ്മദ് അക്ബർ, സി എൻ അഭിജിത്ത്, ഡോ. ആസിഫ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right