പൂനൂർ :പൂനൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഓണം ത്രിദിന ക്യാമ്പ് ചിരാത് 2022 ന് തുടക്കമായി. ബാലുശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ റഫീഖ് പതാകഉയർത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം പി സാജിത ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു. പി.ടി.എ. പ്രസിഡൻറ് എൻ. അജിത്കുമാർ അധ്യക്ഷനായി. വിവിധ വിഷയങ്ങളിൽ പ്രമുഖർ കേഡറ്റുകളുമായി സംവദിച്ചു. ഷഫീഖ് എളേറ്റിൽ, റഫീഖ് എന്നിവർ ക്ലാസുകൾ നയിച്ചു.
ഉണ്ണികുളം ഗ്രാമപഞ്ചായത്തംഗം ആനിസ ചക്കിട്ട കണ്ടി, എ.വി.മുഹമ്മദ്, ഡോ.സി.പി. ബിന്ദു, ഡി.ഐ. മുഹമ്മദ് ജംഷിദ് എന്നിവർ ആശംസകൾ നേർന്നു.
സി.പി.ഒ മാരായ ജാഫർ സാദിഖ്, നസിയ, അഭിഷ, വി എച്ച് അബ്ദുൽ സലാം, ശ്രീഹരി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് സ്വാഗതവും കേഡറ്റ് ഗാനപ്രകാശ് നന്ദിയും പറഞ്ഞു.
Tags:
EDUCATION