Trending

പൂവണി 2022

എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ ഓണാഘോഷം "പൂവണി 2022" വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

മാവേലി വരവോടെ ആഘോഷത്തിന് സമാരംഭം കുറിച്ചു. പൂക്കള മത്സരം, വിവിധ കായിക മത്സരങ്ങൾ, ഓണപ്പാട്ടുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി.വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിച്ചു.

പി ടി എ യുടെ നേതൃത്വത്തിൽ
വിദ്യാലയ മുറ്റത്ത് സൗഹൃദ പൂക്കളമൊരുക്കി പരിപാടികൾക്ക് ഹെഡ് മാസ്റ്റർ എം വി അനിൽ കുമാർ പിടിഎ പ്രസിഡണ്ട് റജ് ന കുറുക്കാം പൊയിൽ എം പിടിഎ പ്രസിഡണ്ട് പ്രജിത സിനിയർ അസിസ്റ്റൻറ് എം.ടി അബ്ദുൽ സലിം സ്റ്റാഫ് സെക്രട്ടറി എൻ പി മുഹമ്മദ് എം സുജാത കെ ജമീല നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right