Trending

നാടിൻ്റെ ഉത്സവമായി ഓണാഘോഷം.

കാന്തപുരം: കാന്തപുരം ജി.എൽ.പി.സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ നാടിൻ്റെ ഉത്സവമായി മാറി. രാവിലെ 10 മണിക്കാരംഭിച്ച കായിക മത്സരങ്ങൾ കാണികളിൽ ആവേശമുണർത്തി.ഓണപ്പൂക്കളവും മാവേലിയും മലയാളി മങ്കമാരുമെല്ലാം അണിനിരന്നത് ആഘോഷത്തിൻ്റെ പകിട്ടുവർദ്ധിപ്പിച്ചു.
   
എം പി ടി എ ചെയർപേഴ്സൺ ജദീറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പിടിഎ പ്രസിഡണ്ട് നവാസ് മേപ്പാട്ട് ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ലിപിൻചന്ദ്രൻ പിടിഎ വൈസ് പ്രസിഡണ്ട് അഷറഫ് എം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ കെ മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിബിന വിഷ്ണുദാസ് നന്ദിയും പറഞ്ഞു.

കലാകായിക പരിപാടികളിലെ ജേതാക്കൾക്ക് സമ്മാന വിതരണത്തിനു ശേഷം വിഭവസമൃദ്ധമായ സദ്യയും പായസവും നൽകിയാണ് പരിപാടി അവസാനിപ്പിച്ചത്. അധ്യാപകരും, പി ടി എ, എം പിടിഎ, എസ്എംസി അംഗങ്ങളും രക്ഷിതാക്കളും നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right