എളേറ്റിൽ:എസ് കെ എസ് എസ് എഫ് എളേറ്റിൽ ക്ലസ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച വാവാട് ഉസ്താദ് അനുസ്മരണവും സഹചാരി സെന്റർ പ്രവർത്തന ആരംഭവും എസ് വൈ എസ് ജില്ലാ ട്രഷറർ അബ്ദുറസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു, ക്ലസ്റ്റർ പ്രസിഡണ്ട് മുഹമ്മദ് നവാസ് ഫൈസി ചോലയിൽ അദ്ധ്യക്ഷനായി.കെ കെ ഇബ്റാഹീം മുസ്ലിയാർ പ്രാർത്തന നടത്തി.
അനുസ്മരണ പ്രഭാഷണത്തിനും. മൗലിദ് ദിക്ർ ദുആ മജ്ലിസിനും
സിദ്ധീഖ് ഫൈസി, പി സി ശരീഫ് മുസ്ലിയാർ നേതൃത്വം നൽകി,
മുത്വലിബ് ദാരിമി, മുഹമ്മദ് ഫൈസി, ഷംസുദ്ധീൻ കെ സി , മുഹമ്മദ് ഹാജി മാളിയക്കൽ സംസാരിച്ചു.
ക്ലസ്റ്റർ സെക്രട്ടറി പി സി മുഹമ്മദ് അഷ്റഫ് സ്വാഗതവും, ക്ലസ്റ്റർ സഹചാരി സെക്രട്ടറി ഷിറാസ് ചോലയിൽ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS