Trending

വിശപ്പുരഹിത വിദ്യാലയം പദ്ധതി.

പൂനൂർ: ആസാദി കാ അമൃത് മഹോത്സവ്  സ്വാതന്ത്ര്യത്തിന്റെ 75-ാംവർഷത്തോടനുബന്ധിച്ച് പൂനൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിശപ്പുരഹിത വിദ്യാലയം പദ്ധതി ആരംഭിച്ചു. 

കേഡറ്റുകളിൽനിന്നും ഭക്ഷണപ്പൊതികൾ സ്വീകരിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ്, ഡോ. സി പി ബിന്ദു, കെ അബ്ദുസലീം, കേഡറ്റുകളായ പാർവണ ബി.എസ്, ഫാത്തിമ മെഹനിഷ, മുഹമ്മദ് നബീൽ, വന്ദന, അഹമ്മദ് സനാബിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സി.പി.ഒ എ.പി.ജാഫർസാദിഖ്, എ.സി.പി.ഒ കെ.കെ.നസിയ എന്നിവർ നേതൃത്വം നല്കി.
Previous Post Next Post
3/TECH/col-right