Trending

ഉന്നത വിജയം നേടിയവരെ ആദരിച്ചു.

എളേറ്റിൽ:കിഴക്കോത്ത് മൂന്നാം വാർഡിൽ നിന്നും കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹിബ ഫാതിമ. സാലിമ നസ്റി, ദേവിക പ്രകാശ്, ഫാതിമറിയ എന്നീ വിദ്യാർത്ഥികളെവാർഡ് ഗ്രാമസഭ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി നിർവ്വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചോലക്കര മുഹമ്മദ് മാസ്റ്റർ ക്ലാസ്സെടുത്തു. പി.ടി.ഭാസ്ക്കരൻ, വി പി അബ്ദുൽ അസീസ് ,മിനി കെ.കെ,വി പി കീരൻ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right