പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ ഈ വർഷം പഠിക്കുന്ന രണ്ട് വിദ്യാർഥികൾ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി കർഷക ദിനത്തിൽ മികച്ച കുട്ടി കർഷകരായി തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ നിന്ന് ആയിഷ സിയന്ന, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ നിന്ന് മുഹമ്മദ് ഇഹ്സാൻ എ വൈ എന്നിവരാണ് ആദരിക്കപ്പെട്ട മിടുക്കർ.
സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ ഇരുവരെയും അനുമോദിച്ചു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ്, കെ അബ്ദുൽ ലത്തീഫ്, വി പി വിന്ധ്യ എന്നിവർ ആശംസകൾ നേർന്നു.
എസ് ആർ ജി കൺവീനർ കെ അബ്ദുസലീം സ്വാഗതവും,കെ അഷ്നി നന്ദിയും പറഞ്ഞു.
Tags:
EDUCATION