Trending

തറോലിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ശനിയാഴ്ച:സ്വാഗത സംഘം രൂപീകരിച്ചു.

എളേറ്റിൽ:  തറോൽ സാന്ത്വന കേന്ദ്രത്തിന്റെയും താമരശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രി യുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗനിർണയ ക്യാമ്പും ശനിയാഴ്ച (27-08-2022) രാവിലെ 9 മണി മുതൽ നടക്കും.പ്രദേശത്തുനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും ഉണ്ടാകും.

ഇത് സംബന്ധമായ പ്രവർത്തനങ്ങൾക്ക് സ്വാഗത സംഘം രൂപീകരിച്ചു. പി വി അബ്ദുൽജബ്ബാർ (ചെയർമാൻ),പി വി സമദ്, സി ജമാൽ,  (വൈ ചെയർമാൻ ) പി കെ അഹമ്മദ് കബീർ (ജനറൽ കൺവീനർ),കെ അഷ്‌റഫ്‌, പി വി ഷഫീക് റഹ്‌മാൻ, കെ എ റഹ്‌മാൻ (ട്രഷറർ), കെ ബഷീർ (കോർഡിനേറ്റർ ) എന്നിവരെയും തിരഞ്ഞെടുത്തു. കെ മുഹമ്മദ്‌ ഫാസിൽ സ്വാഗതവും നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right