Trending

ഇൻകാസ് - ഒഐസിസി ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിക്ക് പുതിയനേതൃത്വം.

ഖത്തർ:ഇൻകാസ് - ഒഐസിസി ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വമായി.റഹീം കൊടുവള്ളി പ്രസിഡന്റ്ണ്ടായും , റിഷാദ് തച്ചംപൊയിൽ ജനറൽ സെക്രട്ടറിയായും,മോൻസി കൂടത്തായ് ട്രഷററായും നേതൃത്വം നൽകുന്ന കമ്മറ്റി നിലവിൽ വന്നു.

കൺവൻഷൻ ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ വടകര ഉത്ഘാടനം ചെയ്തു. ഇൻകാസ് ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി കൂടത്തായ് അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മറ്റി മെമ്പർ കെടികെ അബ്ദുള്ള മുഖ്യ അതിഥിയായി പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി അബ്ബാസ് പ്രസംഗിച്ചു.റിട്ടേണിംഗ് ഓഫീസർ ആയി  ജില്ലാ സെക്രട്ടറി ഷഫീഖ് കുയിമ്പിലും, നിരീക്ഷകനായി ജില്ല ട്രഷറർ ഹരീഷ് കുമാറുമാണ്  തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചത്.

ഇൻകാസ് ഖത്തർ യൂത്ത് വിങ് എക്സികുട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട റഈസ് പുത്തൂരിന് ചടങ്ങിൽ വെച്ച് സ്വീകരണവും നൽകി. പ്രോഗ്രാം കൺവീനർ സജീഷ് കുണ്ടായി സ്വാഗതവും,സെക്രട്ടറി ശാഫി കൊട്ടക്കാവയൽ നന്ദിയും പറഞ്ഞു.

മറ്റ് ഭാരവാഹികൾ:
വർക്കിംഗ് പ്രസിഡന്റ്ഗഫൂർ ഓമശ്ശേരി, വൈ :പ്രസിഡന്റ് ഷമീർ എരഞ്ഞിക്കൊത്ത്, ഷിജാസ് ഓമശ്ശേരി,നൗഷാദ് കിഴക്കോത്ത്, സെക്രട്ടറിമാരായി അഷ്‌റഫ്‌ പാലക്കുറ്റി ,പിസി ശരീഫ് പോർങ്ങോട്ടൂർ ശാഫി കൊട്ടക്കാവയൽ,ഇക്ബാൽ പന്നിക്കോട്ടൂർ,ജോ :ട്രഷററായി സലാം കൂടത്തായ്, രക്ഷാധികാരി സുൽഫി പോർങ്ങോട്ടൂരിനെയും,അഡ്വൈസറി ബോർഡ് ചെയർമാൻ ഇർഷാദ്നെയും മീഡിയ കോഡിനേറ്ററായി സഫ്‌വാൻ കൊടുവള്ളിയെയും തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post
3/TECH/col-right