Trending

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയവും നാളെ.

മങ്ങാട്:ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റിന്‍റെ സഹകരണത്തോടെ  ഉണ്ണികുളം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍  മങ്ങാട് എ യു പി സ്കൂള്‍ പി ടി എ സംഘടിപ്പിക്കുന്ന  സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയവും  നാളെ  (23 - 08 - 2022 ,  ചൊവ്വാഴ്ച ) രാവിലെ  9:30 മുതല്‍ ഉച്ചക്ക്  1 മണി വരെ സ്കൂളില്‍ വെച്ച് നടക്കും.

തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക്  തികച്ചും സൗജന്യമായി ചെയ്ത് നല്‍കും.ക്യാമ്പിന്‍റെ ഉദ്ഘാടനം  രാവിലെ 9 . 30 ന്  പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍  ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ഏറാടിയില്‍ ഇന്ദിര നിര്‍വ്വഹിക്കും.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9048129807 , 7902388030 , 9645454812 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
Previous Post Next Post
3/TECH/col-right