Trending

തുഷാരഗിരിയിൽ ട്രാവലർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 8 പേർക്ക് പരിക്ക്.

കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വിനോദ സഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച മിനി ബസ്  അപകടത്തിൽ എട്ടു പേർക്ക് പരിക്ക്.

നരിക്കുനി - പാലോളി താഴം, കുരുവട്ടൂർ  സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.ബ്രേക്ക് നഷ്ടപ്പെട്ട വാഹനം  മതിലിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.

കോടഞ്ചേരി ടാക്സ് ഫോഴ്സ് ടീമും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി പരികേററവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, രണ്ട് പേരെ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

Previous Post Next Post
3/TECH/col-right