അസാമാന്യമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കാരുണ്യതീരം സ്പെഷൽ സ്ക്കൂൾ വിദ്യാർത്ഥി അഞ്ചു വയസ്സുകാരന്‍ അലന്‍ ഐമന് കലാംസ് വേള്‍ഡ് റെക്കോഡ് നേട്ടം.അലന്‍ ഐമന്‍ നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിച്ചിരുന്നു.
സെറിബ്രല്‍ പാള്‍സി ബാധിച്ച് എഴുപത്തിയഞ്ച് ശതമാനം ഭിന്നശേഷിക്കാരനായ അലൻ.11 വര്‍ണങ്ങള്‍, പതിനഞ്ച് കടല്‍ ജീവികള്‍, 78 രാജ്യങ്ങളും അവയുടെ തലസ്ഥാനവും 33 പക്ഷികള്‍, 31 മൃഗങ്ങള്‍, 40 പഴ വര്‍ഗങ്ങള്‍,73 പ്രധാന മന്ത്രികൾ ഉൾപ്പെടെ 120 ലോകപ്രശസ്ത വ്യക്തികള്‍, 25 വാഹനങ്ങള്‍,ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങള്‍, 30 പച്ചക്കറികള്‍ എന്നിവ തിരിച്ചറിഞ്ഞാണ് ഈ നേട്ടത്തിന് അര്‍ഹനായത്.
കാരുണ്യതീരം റിഹാബിലിറ്റേഷൻ ടീമിൻ്റെയും, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കൈത്തിരി ടീമിൻ്റെയും പിന്തുണയോടെയും പരിശീലനത്തിലൂടെയുമാണ് ഈ നേട്ടം അനായാസമാക്കാൻ കഴിഞ്ഞത്കാ.രുണ്യതീരത്തിൻ്റെ നേട്ടം എന്ന നിലക്ക് ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി കാരുണ്യതീരത്തിന് പിന്തുണക്കുന്ന എല്ലാവർക്കും ഈ നേട്ടത്തിൽ അഭിമാനിക്കാം.
Tags:
POONOOR