Trending

നാട്ടൊരുമ 2022 : വടംവലി മത്സരം സംഘടിപ്പിച്ചു.

എളേറ്റിൽ:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി എളേറ്റിൽ വട്ടോളി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നാട്ടൊരുമ 2022 പ്രചരണാർത്ഥം എളേറ്റിൽ വട്ടോളി യൂണിറ്റ് വടംവലി മത്സരം സംഘടിപ്പിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ  വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്. ചോലയിൽ ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ മത്സരങ്ങളിൽ 11 ടീമുകൾ പങ്കെടുത്തു.

സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ വീവൺ സ്റ്റാർ പാലങ്ങാട് ജേതാക്കളായപ്പോൾ,യൂണിറ്റി കാഞ്ഞിരമുക്ക്  ഇരു വിഭാഗത്തിലും റണ്ണർ അപ്പായി.സബ് ജൂനിയർ വിഭാഗത്തിൽ ജൂനിയർ ബ്രദേഴ്സ് ചോലയിൽ ഒന്നാം സ്ഥാനവും, ജൂനിയർ ഫ്രണ്ട്സ് വട്ടോളി രണ്ടാം സ്ഥാനവും നേടി.

കായിക പ്രേമികളായ നാട്ടുകാരുടെ  ആവേശകരമായ പങ്കാളിത്തവും
അതിഥി തൊഴിലാളി ടീമിൻ്റെ സാന്നിധ്യവും കൊണ്ട്  വടം വലി മത്സരം  ശ്രദ്ധേയമായി.ശരീഫ് മാസ്റ്റർ, യൂസുഫ് ഓമശ്ശേരി, മുനീർ ചോലയിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കൊടുവള്ളി ഡിവിഷൻ പ്രസിഡൻ്റ് റസാഖ്  കെ എം സി മത്സരം ഉദ്ഘാടനം ചെയ്തു.

നാട്ടൊരുമ വൈസ്  ചെയർമാൻ   എം.കെ .സമദ് അധ്യക്ഷത വഹിച്ചു.  SDPl ജില്ലാ ട്രഷറർ.ടി.കെ. അസീസ് മാസ്റ്റർ സമാപന സന്ദേശം നൽകി  വിജയികൾക്കുള്ള പ്രൈസ് മണിയും  വിതരണം ചെയ്തു. കെ. കെ  ജാബിർ മാസ്റ്റർ സ്വാഗതവും വി.ഹബീബ്  റഹ്മാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right