പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പന്നിക്കോട്ടൂർ തോൽപാറ മലയിൽ പതിനഞ്ച് കുടുബങ്ങൾ ആരംഭിച്ച മഴക്കാല പച്ചകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ് അധ്യക്ഷയായി. കൃഷി ഓഫീസർ ദാന മുനീർ മുഖ്യാഥിതിയായി.
എ ഇ മിർഷാദ്, വാർഡ് കൺവീനർ എൻ കെ മുഹമ്മദ് മുസ്ല്യാർ, എ കാസിം, എൻ ബാലകൃഷ്ണൻ മാസ്റ്റർ, ടി പി ബാലൻ നായർ, ബി സി റഷീദ്, കുണ്ടുങ്ങര അബ്ബാസ്, എ സി രാധൻ, വി സൈനബ, ടി പി വനജ, ടി പി രാജൻ, ടി പി ദാമോധരൻ എന്നിവർ സംസാരിച്ചു.
Tags:
NARIKKUNI