Trending

താമരശ്ശേരിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.

താമരശ്ശേരി: താമരശ്ശേരി  കൊയിലാണ്ടി പാതയില്‍  ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിത (39) ആണ് മരിച്ചത്.

ഭർത്താവ്: ആബിദ്. മക്കൾ: സമാൻ, ദിയ, ദില്‍ഷാന്‍, ആരിഫ്.

കുട്ടിയെ സ്കൂൾ ബസ്റ്റിൽ കയറ്റി നിൽക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ ടോറസ് ടിപ്പറാണ് യുവതിയുടെ ശരീരത്തിൽ കയറി ഇറങ്ങിയത്.യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
Previous Post Next Post
3/TECH/col-right