എളേറ്റിൽ : ഇ.എം.എച്ച് കോളേജ് ഓഫ് ക്യൂൻസ് എളേറ്റിലിന്റെ കീഴിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വ്യത്യസത സെഷനുകളിലായി വൈകുന്നേരം 3 വരേ നടന്ന പരിപാടി കിഴക്കോത്ത് പഞ്ചായാത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ അൻവർ ഖുതുബി അധ്യക്ഷത വഹിച്ചു ഷഫീഖ് മാസ്റ്റർ കത്തറമ്മൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.മുനവ്വർ ഫാളിലി, ഫായിസ് മാസ്റ്റർ, സഫീന PC, നാഫില MS സംസാരിച്ചു.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് അനുമോദനം നൽകുകയും,പ്ലസ് ടൂ വിദ്യാർത്ഥിനികൾ പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന സ്പെഷ്യൽ എഡിഷൻ മാഗസിൻ വേദിയിൽ പ്രകാശനം നടത്തുകയും ചെയ്തു.
Tags:
ELETTIL NEWS