Trending

നരിക്കുനി അത്താണിയിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് എളേറ്റിൽ ജി എം യു പി സ്കൂൾ വിദ്യാർഥികൾ.

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ വിദ്യാർഥികൾ വ്യത്യസ്ത പരിപാടികളോടെ സ്വാതന്ത്ര്യദിന മാഘോഷിച്ചു.

മോണിംഗ് അസംബ്ലി, മാസ് ഡ്രിൽ, സ്വാതന്ത്ര്യ ദിന സംഗീത ശിൽപം, സ്വാതന്ത്യദിന റാലി, മെഗാ ക്വിസ്, നരിക്കുനി അത്താണി സന്ദർശനം, പായസവിതരണം
തുടങ്ങി വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെയാണ് സ്വാതന്ത്ര്യ ദിനമാഘോഷിച്ചത്.

ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ പതാക ഉയർത്തി, പിടിഎ പ്രസിഡണ്ട് റജ് ന കുറുക്കാം പൊയിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. SMC പ്രസിഡണ്ട് വിനോദ് എളേറ്റിൽ, MPTA പ്രസിഡണ്ട് പ്രജിത സീനിയർ അസിസ്റ്റൻ്റ് എം ടി അബ്ദുൽ സലീം, NP മുഹമ്മദ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right