പോപ്പുലർ ഫ്രണ്ട് എളേറ്റിൽ വട്ടോളി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നാട്ടൊരുമ 2022 ഭാഗമായി റിപ്പബ്ലിക്കിന്റെ ഭാവി എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, കെ.കെ ഗഫൂർ മാസ്റ്റർ, കെഎം ആഷിക് റഹ്മാൻ, എംവി അബ്ദുള്ള മാസ്റ്റർ, മുഹ്ത്തസിൻ ഇ കെ,മജീദ് മൂത്തേടത്ത്, തമ്മീസ് അഹമ്മദ്, ബേബി പന്നൂർ, എം എ. റഷീദ്, മുഹ്‌നിസ്,ഇഖ്ബാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വീക്ഷണ വൈവിധ്യങ്ങൾ നിലനിർത്തി കൊണ്ട് തന്നെ ഇത്തരം ജനകീയ കൂട്ടായ്മകൾ സജീവമാക്കി ഫാഷിസത്തിനെതിരായ ഒന്നിച്ചുള്ള നിരന്തര പോരാട്ടം അനിവാര്യമാണെന്ന് ചർച്ച യിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.പരിപാടിയിൽ പി പി മുഹമ്മദ് റാഫി മോഡറേറ്റർ ആയിരുന്നു.
കെ പി അഷ്റഫ്,സി കെ സുബൈർ, പി. കെ. റസാഖ്, ഹബീബ്,അബ്ദുള്ള, എം.കെ.റസാഖ് എന്നിവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS