Trending

യൂണിറ്റി അവാർഡ് മീറ്റ് 2022.

പൂനൂർ:മങ്ങാട്, നെരോത്ത് പ്രദേശങ്ങളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികൾ, LSS,USS  സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ,  പ്രദേശത്ത് നിന്നും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർക്കുള്ള അനുമോദന പരിപാടി നടത്തി.നജീബ് കാന്തപുരം എം.എൽ.എ. യോഗ ഉദ്ഘാടനവും, വിജയികൾക്കുള്ള ഉപഹാരസമർപ്പണവും നിർവഹിച്ചു.

യൂണിറ്റി കൾച്ചറൽ & ഗൈഡൻസ് സെൻറർ പ്രസിഡണ്ട് പി.പി.അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ഉണ്ണികുളം പഞ്ചായത്ത്  മെമ്പർ ഖൈറുന്നിസ റഹീം  മുഖ്യപ്രഭാഷണം നടത്തി. ഒ.കെ.ദാമോദരൻ, ഗഫൂർ കെ.കെ, ശോഭിത്ത് മങ്ങാട്, ജുനൈദ് ഒ, നാസർ മാസ്റ്റർ കെ. പി, ഹംസ മാസ്റ്റർ എം, ഷമീർ എൻ, അബ്ദുള്ള മാസ്റ്റർ, ഷെഫീക്ക് ടി.പി,ഷബീർ അലി മാസ്റ്റർ, ടി. കെ. അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ജംഷീദ  മങ്ങാട്, പരമ്പരാഗത ചികിത്സയിൽ എം.ഡി. നേടിയ ഗഫൂർ ടി.പി എന്നിവർ മറുപടി പ്രസംഗം നടത്തി.യൂണിറ്റി കൾച്ചർ ആൻഡ് ഗൈഡൽ സെൻറർ ജനറൽ സെക്രട്ടറി ഉമ്മർ മാസ്റ്റർ സ്വാഗതവും, മഹമൂദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി
Previous Post Next Post
3/TECH/col-right