Trending

ലിറ്റിൽ സ്കോളർ അക്കാദമിക് പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ: മർകസ് വാലി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 3, 4 ക്ലാസിലെ വിദ്യാർത്ഥികളുടെ സമഗ്ര അക്കാദമിക പുരോഗതിക്ക് വേണ്ടി ഈ അധ്യയന വർഷം നടപ്പാക്കുന്ന ലിറ്റിൽ സ്കോളർ എഡ്യൂക്കേഷണ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു.  പി വി അഹ് മദ് കബീർ പ്രോജക്റ്റ് പ്രഖ്യാപനം നടത്തി.
അനസ് അമാനി പുഷ്പഗിരി ഇഫക്റ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.  സദർ മുഅല്ലിം പി കെ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ടി ഡി മൊയ്‌തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ ടി ജഅഫർ ബാഖവി, ശംസുദ്ധീൻ കുണ്ടുങ്ങര, അബ്ദുൽ സലീം ലത്തീഫി, കെ പി റാസി സഖാഫി പ്രസംഗിച്ചു.സലാം മാസ്റ്റർ ബസ്താനി സ്വാഗതവും,ഫാകിഹ് സഅദി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right