എളേറ്റിൽ മർകസ് വാലിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തി വരുന്ന ഖാസിം വലിയുള്ളാഹി കവരത്തി യുടെ ആണ്ടുനേർച്ച നാളെ (ഞായറാഴ്ച) മഗ്രിബിന് ശേഷം നടക്കും. പ്രമുഖ പണ്ഡിതൻ യു കെ അബ്ദുൽ മജീദ് മുസ്‌ലിയാർ, സി പി മുഹമ്മദ് ഷാഫി സഖാഫി നേതൃത്വം നൽകും.മൗലിദ് പാരായണം, അനുസ്മരണ പ്രഭാഷണം, പ്രാർത്ഥന എന്നീ പരിപാടികൾ നടക്കും.
ഇതു സംബന്ധമായി ചേർന്ന യോഗം സിപി ശാഫി സഖാഫിയുടെ അധ്യക്ഷതയിൽ കെ.പി.സി. അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. കെ ടി ജാഫർ ബാഖവി, സലാം മാസ്റ്റർ ബുസ്താനി, ഷംസുദ്ദീൻ കുണ്ടുങ്ങര, അസീസ് സഖാഫി എളേറ്റിൽ, ഹക്കീം ചളിക്കോട് സംബന്ധിച്ചു. പി വി അഹമ്മദ് കബീർ സ്വാഗതവും നന്ദിയും പറഞ്ഞു.
0 Comments