Trending

സംസ്‌കൃത ദിനം ആഘോഷിച്ചു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രാവണപൂർണിമ സംസ്കൃതദിനാഘോഷം  ഹെഡ്മാസ്റ്റർ മുഹമ്മദ്‌ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. ടി പി അജയൻ അധ്യക്ഷനായി. ബാലുശ്ശേരി സംസ്‌കൃത കോളേജ് ലക്ചറർ ഡോ. എ മനോജ്‌ കുമാർ സംസ്കൃതദിന സന്ദേശം നൽകി.

ഡോ. സി പി ബിന്ദു, കെ അബ്ദുൽ സലിം എന്നിവർ സംസാരിച്ചു. സംസ്കൃതദിനപ്രതിജ്ഞയും കുട്ടികളുടെ വിവിധ സംസ്കൃത കലാപരിപാടികളും അവതരിപ്പിച്ചു. വി പി വിന്ധ്യ സ്വാഗതവും ശ്രേജ എസ്‌ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right