പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സന്ദേശം, യുദ്ധവിരുദ്ധ മുദ്രാവാക്യം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ എം.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.
സ്റ്റൂഡന്റ് പോലീസ് കാഡറ്റുകൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. എ.സി.പി.ഒ നസിയ കെ.കെ. അധ്യക്ഷത വഹിച്ചു. സി.പി.ഒ ജാഫർ സാദിഖ് , കമാൻഡർ ശ്രീഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
സീനിയർ എസ് പി സി കേഡറ്റ് ആദർശ് സ്വാഗതവും ഗാനപ്രകാശ് നന്ദിയും പറഞ്ഞു .
Tags:
EDUCATION