Trending

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

എളേറ്റിൽ:താമരശ്ശേരി നേത്ര ഫൌണ്ടേഷൻ കണ്ണാശുപത്രിയുടെയും, കൊടക്കാട് സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എളേറ്റിൽ കുയ്യിൽ പീടിക ഇസ്ലാമിക്‌ സെന്ററിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  കിഴക്കോത്ത് പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

കൊടക്കാട് പ്രേമൻ അധ്യക്ഷനായ ചടങ്ങിൽ പിസി അഷ്‌റഫ് മാസ്റ്റർ സ്വാഗതപ്രഭാഷണവും ,എം. എസ്. മുഹമ്മദ് മാസ്റ്റർ , മുസ്തഫ എറക്കൽ , പി.സി. പക്കർ മാസ്റ്റർ ,മരക്കാർ മുസ്‌ലിയാർ , കെ  കെ റഫീഖ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

നേത്ര കണ്ണാശുപത്രി  ഒക്റ്റോമെട്രിസ്റ് മേഘ സംസാരിച്ചു. സ്നേഹതീരം റെസി അസോസിയേഷൻ ഉപാധ്യക്ഷൻ കണ്ടൻ കുട്ടി നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right