Trending

താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

കൊടുവള്ളി: താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ ഉദ്ഘാടനം കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ നിർവഹിച്ചു. താമശ്ശേരി  വിദ്യാഭ്യാസ ജില്ല ഓഫീസർ കെ ജി മനോഹരൻ അധ്യക്ഷനായി.

സംസ്ഥാന സർക്കാറിൻ്റെ ആഭിമുഖ്യത്തിലുള്ള പദ്ധതിയിലൂടെ വൈവിധ്യമാർന്ന അനുഭവങ്ങൾ വിദ്യാർഥികൾക്ക് നൽകുകയും അന്തർദേശീയ നിലവാരമുള്ളവരാക്കി അവരെ വളർത്തുകയാണ് ലക്ഷ്യം. ബൗദ്ധികമായും പ്രവർത്തനപരമായും മികവ് പുലർത്തുന്നതോടൊപ്പം റോബോട്ടിക്സ്, സർഗാത്മക രചന, കണ്ടുപിടുത്തങ്ങൾ എന്നിവയിലൂടെ മുന്നേറാനും പ്രാപ്തരാക്കാനുതകുന്ന പരിശീലനങ്ങളും നൽകും.

ഡയറ്റ് സീനിയർ ലക്ചറർ ഡോ. യു കെ അബ്ദുന്നാസർ, വി മുഹമ്മദ് കോയ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. എ ഇ ഒമാരായ എൻ കെ പ്രേമൻ, എം ഷാംജിത്ത്, കെ ജെ പോൾ, പി ഓംകാരനാഥൻ, എച്ച് എം ഫോറം കൺവീനർ കെ വി പ്രമോദ്, എം ടി സി  നൗഫൽ കെ പി, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് യു കെ ഷജിൽ എന്നിവർ ആശംസകൾ നേർന്നു.

പദ്ധതി കോഓഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും കൊടുവള്ളി ഗവ. എച്ച് എസ് എസ് പ്രധാനാധ്യാപിക പി ഗീത നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right