Trending

A L C A കൊടുവളളി മേഖലാ സമ്മേളനം.

കൊടുവളളി :കൊടുവളളി മേഖലാ അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ [ALCA]സമ്മേളനം കൊടുവളളി മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദു വെളളറ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് സലാം വട്ടോളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

ID കാർഡ് വിതരണോദ്ഘാടനം ജില്ലാ ട്രഷറര്‍ നൗഷാദ് പെരുമ്പളളിയും,
വരിസംഖ്യ ഏറ്റു വാങ്ങല്‍ അല്‍ക ജില്ലാ സഹായ നിധി കണ്‍വീനര്‍ പ്രശോഭ് മാവൂരും,ജില്ലാ കമ്മിറ്റിയുടെ പുതിയ റേറ്റ് ചാര്‍ട്ട് പ്രകാശനം ഹമീദ് പേരാമ്പ്രയും നിര്‍വ്വഹിച്ചു.

അല്‍ക ജില്ലാ സഹായ നിധി ചെയര്‍മാന്‍ റഷീദ് കൊടുവളളി,അല്‍ക ജില്ലാ കമ്മിറ്റിയംഗം അലികോ മുഹമ്മദ്,
ഗ്ലാസ്സ് ഡീലേര്‍സ് ഫോറം ജില്ലാ പ്രസിഡണ്ട് സലീം ഗ്ലാസ്സോപ്ലൈ,
അലൂമിനിയം ഡീലേര്‍സ് ഫോറം ജില്ലാ കമ്മിറ്റിയംഗം കാദര്‍ മാക്സിമോ,
അല്‍ക മേഖലാ ഭാരവാഹികളായ 
സത്താര്‍ ചളിക്കോട്,ഇഖ്ബാല്‍ വാവാട്,
ജമാല്‍ കെ.സി,മനോജ് കുമാര്‍ 
ഷമീര്‍ വെണ്ണക്കാട്,ശിഹാബ് നരിക്കുനി,
ഇഖ്ബാല്‍ സൗത്ത് കൊടുവളളി
നൗഷാദ് കോളിക്കല്‍,വിപിന്‍,
തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി മുജീബ് ആവിലോറ സ്വാഗതവും,മേഖലാ ജനറല്‍ സെക്രട്ടറി കപില്‍.കെ.ടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right