Trending

എസ്.എസ്. എഫ്. പൂനൂർ ഡിവിഷൻ സാഹിത്യോത്സവിൽ കാന്തപുരം സെക്ടർ ജേതാക്കൾ

പൂനൂർ :മൂന്ന് ദിവസങ്ങളിലായി കാന്തപുരം ടൗണിൽ നടന്ന സാഹിത്യോത്സവിൽ 551 പോയിന്റുകൾ നേടിയാണ് കാന്തപുരം സെക്ടർ വിന്നേഴ്സ് ട്രോഫി നേടിയത്.
ആവിലോറ (496) പൂനൂർ (468) സെക്ടറുകൾ
രണ്ട് ,മൂന്ന് സ്ഥാനങ്ങൾ നേടി.

സമാപന സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. ആഷിക് സഖാഫി കാന്തപുരം അധ്യക്ഷത വഹിച്ചു. റാഫി അഹ്സനി കാന്തപുരം അനുമോദന പ്രഭാഷണം നടത്തി.  കാന്തപുരം സെക്ടറിലെ നസൽ അബ്ദുല്ല കലാപ്രതിഭയായും ഉണ്ണികുളം സെക്ടറിലെ ആഷിക് സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.

പി വി അഹമ്മദ് കബീർ എളേറ്റിൽ, സാദിഖ് സഖാഫി മടത്തും പോയിൽ, അഹമ്മദ്  റാസി മുക്കം,
ഷഹബാസ് ചളിക്കോട്, അബ്ദുൽ അസീസ് ലത്തീ ഫി, സഅദുദീൻ സഖാഫി,ഹാഷിർ എസ്റ്റേറ്റ് മുക്ക്, അനസ് കാന്തപുരം, അബ്ബാസ് എ പി സംസാരിച്ചു. സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ, സയ്യിദ് സഹ്‌ൽ മഷ്ഹൂർ , എ മുഹമ്മദ് ഇയ്യാട്, ഒ. ടി ഷഫീഖ് സഖാഫി  ആവിലോറ ട്രോഫികൾ വിതരണം ചെയ്തു.

2023ലെ സാഹിത്യോത്സവിന് ആദിത്യമരുളുന്ന എളേറ്റിൽ സെക്ടർ ഭാരവാഹികൾക്ക്
സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം പതാക കൈമാറി.
Previous Post Next Post
3/TECH/col-right