Trending

കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്നാരോപിച്ച് ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ഭാര്യ യുടെ പരാതി.

വാഴയൂരില്‍ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പരാതി നല്‍കിയത്. നിസാര കാര്യങ്ങള്‍ക്ക് ക്രൂരമായി മര്‍ദിക്കുന്ന ഭര്‍ത്താവ് കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് ബെല്‍റ്റുകൊണ്ട് ആക്രമിച്ചു ,ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞു .

ജൂണ്‍ 15നാണ് സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ നാഫിയയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് കോഴിക്കാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. 2011 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് നാഫിയാ നല്‍കിയ പരാതി.

യുവതിയുടെ പരാതിയില്‍ കേസെടുത്ത വാഴക്കാട് പൊലീസ് ഭര്‍ത്താവ് കൈതൊടി ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തു.ഗാര്‍ഹിക പീഡനത്തിനും മര്‍ദനത്തിനുമാണ് കേസ്.
Previous Post Next Post
3/TECH/col-right