Trending

അനുശോചിച്ചു.

കൊടുവള്ളി: നാടക പ്രവർത്തകനും സീരിയൽ സിനിമ നടനുമായബാബുരാജ് വാഴപ്പിള്ളിയുടെ വേർപാടിൽ അരങ്ങ് കലാസാംസ്കാരിക വേദി അനുശോചിച്ചു. ചെയർമാൻ കെ.കെ.ആലി അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ.കാരാട്ട് റസാഖ്, പക്കർ പന്നൂർ,ബാപ്പുവാവാട്, ടി.പി.അബ്ദുൽ മജീദ്, നാസർ പട്ടനിൽ, ഹസ്സൻ കച്ചേരിമുക്ക്, കലാം വാടിക്കൽ, അഷ്റഫ് അരീക്കൽ, ഇ.സി.മുഹമ്മദ്, ഒ.പി. റസാഖ് സംസാരിച്ചു.

കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ഫസൽ കൊടുവള്ളി നന്ദിയും പറഞ്ഞു.

നടന്‍ ബാബുരാജ് വാഴപ്പിള്ളി അന്തരിച്ചു

കൊടുവള്ളി: സിനിമ സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പിള്ളി(59) നിര്യാതനായി ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു മരണം. തൃശൂര്‍ വാഴപ്പള്ളി സ്വദേശിയായ ബാബുരാജും കുടുംബവും ഏറെക്കാലമായി കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മാനിപുരത്തിന് സമീപം കുറ്റൂരു ചാലിലാണ് താമസം.

തൃശൂരില്‍ നാടകരംഗത്ത് സജീവമായാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സിനിമ, സീരിയല്‍ രംഗങ്ങളിലും സജീവമായി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, സിഐഎ, മാസ്റ്റര്‍പീസ്, ഗുണ്ട ജയന്‍, ബ്രേക്കിങ്ങ് ന്യൂസ്, മനോഹരം, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, അയ്യപ്പനും വാവരും, തച്ചോളി ഒതേനന്‍, ഹരിചന്ദനം, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചു.  

അഭിനയം, തിരക്കഥ രചന, കലാസംവിധാനം, നാടക സംവിധാനം, ലൈറ്റ് ഡിസൈനിങ്ങ് തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട് ബാബുരാജ്. കുറച്ച് കാലം താമരശ്ശേരിയിലും പോര്‍ങ്ങോട്ടൂരിലുമായിരുന്നു താമസം. പിന്നീട് മാനിപുരത്ത് കൂറ്റുരു ചാലില്‍ വീടുവെച്ച് താമസിക്കുകയായിരുന്നു. ഭാര്യ: സന്ധ്യ ബാബുരാജ് (നാടക പ്രവര്‍ത്തക). മകന്‍: ബിഷാല്‍. 
Previous Post Next Post
3/TECH/col-right